Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrest

മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് തൃ​ശൂ​ർ തൊ​യ​ക്കാ​വി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ വേ​ലി​യ​ത്ത് കു​മാ​ര​ൻ (75) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ പ്ര​ജീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​മാ​ര​നെ മ​ക​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​മാ​ര​നെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ജീ​ഷ് ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മ​ന്ത്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ആ​റം​ഗ സം​ഘം പി​ടി​യി​ൽ

ല​ക്നോ: മ​ന്ത്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ മ​ന്ത്ര​വാ​ദി അ​നി​ഷ് ഉ​പാ​ധ്യാ​യ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സോ​നു, വി​ശാ​ൽ, വി​കാ​സ് കു​മാ​ർ ഗോ​ണ്ട്, സാ​ഹി​ൽ ഗോ​ണ്ട്, രോ​ഹി​ത് ക​ശ്യ​പ്, മോ​ഹി​ത് ക​ശ്യ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കു​ടും​ബ​ത്തി​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും രോ​ഗ​ങ്ങ​ളും മാ​റ്റാ​ൻ പൂ​ജ​ക​ൾ​ക്കാ​യി അ​നി​ഷി​നെ പ്ര​തി​ക​ൾ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ച് ദി​വ​സ​ത്തോ​ളം പൂ​ജ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് അ​നി​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ ബ​ന്ധു​ക്ക​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ലൈ ഒ​മ്പ​തി​നാ​ണ് അ​നി​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‌ക​ഴി​ഞ്ഞ 13ന് ​ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട​താ​യും മൃ​ത​ദേ​ഹം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചെ​ന്നും കാ​ണി​ച്ച് അ​വ​ർ വീ​ണ്ടും പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ‌​ടു​ത്തു.

District News

ബ​സ് യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ര​ണ്ട് സ്ത്രീ​ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ല്ലം: ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വ​ര്‍​ക്ക​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ ല​ക്ഷ്മി (31), മ​ധു​രൈ സ്വ​ദേ​ശി​യാ​യ വ​ല്ലി(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍​നി​ന്നു വ​ര്‍​ക്ക​ല​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ര​ണ്ട​ര പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​ര്‍ പ്ര​തി​ക​ളെ ത​ട​ഞ്ഞു​വെ​ച്ച് ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പാ​രി​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി സ​മാ​ന രീ​തി​യി​ലു​ള്ള നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ ല​ക്ഷ്മി​യും വ​ല്ലി​യും.

District News

ക​ത്തി കാ​ട്ടി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പെ​രു​വ​യ​ല്‍ സ്വ​ദേ​ശി മ​യ​ങ്ങോ​ട്ട്ചാ​ലി​ല്‍ വീ​ട്ടി​ല്‍ നി​യാ​സി (30)നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം ഏ​ഴി​നാ​ണ് സം​ഭ​വം. മേ​രി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ അ​സ്മ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും പ​ണം ചോ​ദി​ച്ച​ത് ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധം​വ​ച്ച് യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ​വാ​തി​ലും വീ​ട്ടി​ലു​ള്ള സാ​ധ​ന​ങ്ങ​ളും പ്ര​തി അ​ടി​ച്ചു​ന​ശി​പ്പി​ച്ചു. നി​യാ​സി​ന്‍റെ പേ​രി​ല്‍ ച​ങ്ങ​നാ​ശേ​രി, കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്.

Kerala

വ​നി​താ കൗ​ൺ​സി​ല​ർ​ക്കും ഭ​ർ​തൃ​മാ​താ​വി​നും കു​ത്തേ​റ്റു; ഭ​ർ​തൃ​പി​താ​വ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: വ​നി​താ കൗ​ൺ​സി​ല​ർ​ക്കും ഭ​ർ​തൃ​മാ​താ​വി​നും കു​ത്തേ​റ്റു. പി​റ​വം ന​ഗ​ര​സ​ഭ 14-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ക്രി​സ്റ്റി ജോ​ണി​നും ഭ​ർ​തൃ​മാ​താ​വ് ലി​സി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക്രി​സ്റ്റി​യു​ടെ ഭ​ർ​തൃ​പി​താ​വ് ജോ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്രി​സ്റ്റി​യു​ടെ വ​യ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ ത​ർ​ക്ക​മു​ണ്ടാ​ക്കു​ന്ന​ത് ജോ​യി​യു​ടെ പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സ​വും മ​ദ്യ​പി​ച്ചെ​ത്തി​യ ജോ​യി ലി​സി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ക്രി​സ്റ്റി ശ്ര​മി​ച്ച​തോ‌​ടെ ഇ​യാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക്രി​സ്റ്റി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളോ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ലി​സി പി​റ​വ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വീ​ട്ടി​ൽ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ജോ​യി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

National

ഭാ​ര്യ​യേ​യും മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​ച്ച കേ​സ്; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ​യും 15 വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​പി​ടി​യി​ൽ. ഡ​ൽ​ഹി മാ​ൻ​സ​രോ​വ​ർ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സ​ത്യ​പ്ര​കാ​ശ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ര്യ പൂ​നം (38), മ​ക​ൾ എ​ന്നി​വ​രെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു​പി​ന്നാ​ലെ സ​ത്യ​പ്ര​കാ​ശ് ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും നേ​രെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

NRI

ഇ​ര​ട്ട​ക്കൊ​ല; അ​തി​ർ​ത്തി ക​ട​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ പ്ര​വാ​സി അ​റ​സ്റ്റി​ൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ബ്ദ് ഏ​രി​യ​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യെ രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ൽ-​റ​ത്ഖ മേ​ഖ​ല​യി​ൽ അ​തി​ർ​ത്തി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ബ്ദി​ൽ ഒ​രു ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കു​ത്തേ​റ്റ നി​ല​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ ക​ണ്ടെ​തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ട​താ​യി പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ആ​യു​ധ​വും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച അ​ന്വേ​ഷ​ണ സം​ഘം ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലാ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി​യു​മാ​യി ഏ​കോ​പ​നം ന​ട​ത്തി.

ഇ​തി​നി​ടെ അ​ൽ-​റ​ത്ഖ​യി​ൽ അ​തി​ർ​ത്തി​വേ​ലി വ​ഴി കു​വൈറ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

പോ​ലീ​സി​ന്‍റെ മി​ന്ന​ൽ നീ​ക്കം; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള അ​ഞ്ച് പേ​രെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ, ത​മ്പാ​നൂ​ർ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

തു​മ്പ സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു, ഷാ, ​ത​മ്പാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടേ​ഷ്, സം​ഗീ​ത സു​രേ​ഷ്, ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പോ​ലീ​സും ത​മ്പാ​നൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ർ​ജു​ൻ ആ​യ​ങ്കി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോ​ൾ സ്ഥി​ര​മാ​യി ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​യ​ങ്കി​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഷൈ​ജു​വി​നും ഷാ​യ്ക്കു​മെ​തി​രെ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ത​ല​സ്ഥാ​ന ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി ഗു​ണ്ടാ​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളെ​യും അ​ർ​ജു​ൻ ആ​യ​ങ്കി​യെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

ക്രി​പ്റ്റോ​ക​റ​ൻ​സി ത​ട്ടി​പ്പ്; ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: 21.06 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശി​ലെ ശാ​ജാ​പൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജ​ഗ​ദീ​ഷ് കു​മാ​ർ മാ​ൽ​വി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്വാ​ളി​യോ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

അ​ശോ​കി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത 50 ല​ക്ഷം രൂ​പ മാ​ൽ​വി​യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. 2025 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ആ​രം​ഭി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ദി​വ്യ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വ​തി​യാ​ണ് അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യെ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​മീ​പി​ച്ച​ത്.

ക്രി​പ്റ്റോ​ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക ലാ​ഭ​മാ​യി ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് സം​ഘം ഇ​യാ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യൊ​രു തു​ക പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ നി​ക്ഷേ​പ പ​ദ്ധ​തി യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ഇ​യാ​ൾ ക​രു​തി. പി​ന്നീ​ട് വ്യാ​ജ യു​എ​സ്ഡി​ടി ക്രി​പ്റ്റോ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ക്ഷേ​പം 33 കോ​ടി രൂ​പ​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​താ​യി കാ​ണി​ച്ചു.

എ​ന്നാ​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​ൻ​കം ടാ​ക്സ്, റി​സ്ക് മാ​ർ​ജി​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ പു​തി​യ തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴേ​ക്കും 76 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി 21.06 കോ​ടി രൂ​പ കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ൽ​വി​യ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 77 ല​ക്ഷം രൂ​പ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 50 ല​ക്ഷം രൂ​പ കേ​സി​ലെ ത​ട്ടി​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പി​ന്‍റെ പ​ണം ഈ ​അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​മാ​റാ​ൻ അ​നു​വ​ദി​ച്ച​തി​ന് ര​ണ്ട് ശ​ത​മാ​നം ക​മ്മീ​ഷ​ൻ വാ​ങ്ങി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​ൽ​വി​യ സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ൽ 2.5 കോ​ടി രൂ​പ​യി​ല​ധി​കം സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 20,000ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ ക്രി​പ്റ്റോ​ക​റ​ൻ​സി പ്ലാ​റ്റ്‌​ഫോ​മി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച യ​ഥാ​ർ​ഥ സൂ​ത്ര​ധാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഐ​പി വി​ലാ​സ​ങ്ങ​ൾ, വാ​ട്സ്ആ​പ്പ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ, യു​എ​സ് ക​ൺ​ട്രി കോ​ഡു​ള്ള ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Movies

ധ്യാ​നും ക​രു​തി​യി​രു​ന്നോ, ഉ​ദ​യ​നി​ധി​ക്കു സം​ഭ​വി​ച്ച​തു ക​ണ്ടി​ല്ലേ?; പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ന​ട​ൻ  

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​മാ​യി ചേ​ർ​ത്ത് ന​ടി തൃ​ഷ​യെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ന് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ സ​ജീ​വ​മാ​കു​ന്നു.

വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ വേ​ള​യി​ൽ വി​ജ​യ്‌​യെ​യും തൃ​ഷ​യെ​യും പ​രോ​ക്ഷ​മാ​യി ധ്യാ​ൻ പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ദ​യ​നി​ധി അ​റ​സ്റ്റി​ലാ​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ, "അ​ടു​ത്ത​ത് ന​മ്മു​ടെ ധ്യാ​ൻ അ​ണ്ണ​നാ​ണോ?", "ധ്യാ​നും ഒ​രു കു​പ്പാ​യം ത​യ്പ്പി​ച്ചു വ​ച്ചോ" തു​ട​ങ്ങി​യ ക​മ​ന്റു​ക​ളു​മാ​യി ട്രോ​ള​ന്മാ​ർ രം​ഗ​ത്തി​റ​ങ്ങി.

മ​മ്മൂ​ട്ടി ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തി​യ 'അ​ണ്ണ​ൻ ത​മ്പി' സി​നി​മ​യി​ലെ മാ​പ്പ് ചോ​ദി​ക്കു​ന്ന കോ​മ​ഡി രം​ഗം എ​ഡി​റ്റ് ചെ​യ്ത് ചേ​ർ​ത്താ​ണ് പ്ര​ധാ​ന​മാ​യും ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റ് വാ​ർ​ത്ത ക​ണ്ട് ഭ​യ​ന്ന് ധ്യാ​ൻ കൈ​കൂ​പ്പി വി​ജ​യ്‌​യോ​ട് മാ​പ്പ​പേ​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മീ​മു​ക​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ഇ​തി​നി​ടെ, ത​നി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ത​ന്നെ നേ​രി​ട്ടെ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

"ഹ ​ഹ ഹ, ​അ​ണ്ണ​നും അ​ണ്ണി​യും യെ​ൻ ഉ​യി​ർ ഡാ" ​എ​ന്നാ​യി​രു​ന്നു ധ്യാ​നി​ന്റെ ര​സ​ക​ര​മാ​യ ക​മ​ന്റ്. ധ്യാ​നി​ന്‍റെ ഈ ​ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള മ​റു​പ​ടി ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ 

ന്യൂ​ഡ​ൽ​ഹി:  ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വ് അ​റ​സ്റ്റി​ൽ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മു​നി​ർ​ക​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​നി​ക (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​നു​രാ​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സു​ഹൃ​ത്തി​നെ വി​ളി​ച്ച് മൃ​ത​ദേ​ഹം മ​റ​യ്ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ്ര​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്ത്  പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി അ​നു​രാ​ഗ് ത​ന്നെ വി​ളി​ച്ച് ഉ​ട​ൻ വീ​ട്ടി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 

അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ക​നി​ക​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട‌​തെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ക​നി​ക​യും അ​നു​രാ​ഗും ത​മ്മി​ലു​ള്ള വി​വാ​ഹം 2023 ലാ​ണ് ന​ട​ന്ന​ത്.  സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ടി​ന​ക​ത്ത് ക​യ​റി; പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ്വ​ർ​ണ​വും പ​ണ​വു​മാ​യി ക​ട​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. നേ​മം വെ​ള്ളാ​യ​ണി ശാ​ന്തി​വി​ള വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​ഫ്സ​ർ ( 30 ), നേ​മം ഇ​ട​യ്ക്കോ​ട് ചാ​ന​ൽ​ക്ക​ര ഷ​മീ​ർ മ​ൻ​സി​ലി​ൽ ഷ​മീ​ർ ( 33 ) , വെ​ങ്ങാ​നൂ​ർ ക​ട്ട​ച്ച​ൽ​ക്കു​ഴി മേ​ലെ ഭാ​വ​നാ​ല​യ​ത്തി​ൽ രാ​കേ​ഷ് (35 ) , ക​ട്ട​ച്ച​ൽ​ക്കു​ഴി മേ​ലെ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്തു (27 ), ചെ​ങ്ക​ൽ കാ​ക്ക​നാ​ട് വീ​ട്ടി​ൽ വി​നീ​ത് ( 36 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 29ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് പാ​പ്പ​നം​കോ​ട് തു​ല​വി​ള​യി​ലാ​ണ് സം​ഭ​വം. ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ എ​ന്ന വ്യാ​ജേ​ന വീ​ടി​ന​ക​ത്ത് ക​യ​റി നി​രീ​ക്ഷി​ച്ച ശേ​ഷം പു​റ​ത്തു​നി​ന്ന മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പ​ണം മോ​ഷ്ടി​ച്ച​തും മാ​ല​യും ലോ​ക്ക​റ്റും പൊ​ട്ടി​ച്ചു കൊ​ണ്ടു​പോ​യ​തും. 4000 രൂ​പ​യും മാ​ല​യും ലോ​ക്ക​റ്റും പി​ടി​ച്ചു പ​റി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

പ്ര​തി​ക​ൾ പി​ടി​ച്ചു പ​റി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ല​രാ​മ​പു​ര​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ അ​ഫ്സ​റും രാ​കേ​ഷും സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

സു​വേ​ന്ദു അ​ധി​കാ​രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി; പാ​ക് ഭീ​ക​ര​ബ​ന്ധ​മു​ള്ള യു​വാ​വ് പി​ടി​യി​ൽ

കോ​ൽ​ക്ക​ത്ത: തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ലാ​യ ഹ​മീം മൊ​ണ്ട​ലി​നെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ഹ​മീം ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു.

ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ നു​ഴ​ഞ്ഞു​ക​യ​റി ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ക​യും ചെ​യ്തി​രു​ന്ന​താ​യി സ്‌​പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ്ര​തി​യെ 14 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത് ഹ​മീ​മി​ന്‍റെ കാ​മു​കി അ​ർ​പി​ത സ​ർ​ക്കാ​രാ​ണ്. വെ​ള്ളി​യാ​ഴ്ച ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഹ​മീ​മും അ​ർ​പി​ത​യും ചേ​ർ​ന്ന് മ​ന്ത്രി ഉ​മേ​ഷ് റാ​യി​യു​ടെ മ​ക​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

രാ​ഷ്ട്രീ​യ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​രെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി അ​ർ​പി​ത ഹ​മീ​മി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​വ​ർ​ക്ക് പാ​ക്കി​സ്ഥാ​ൻ ബ​ന്ധം സ്ഥി​രീ​ക​രി​ക്കു​ന്ന വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​സൂ​ത്രി​ത​മാ​യാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്; ജാ​മ്യ​ത്തെ എ​തി​ർ​ത്ത് ഇ​ഡി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​രു​ക്ക് മു​റു​കു​ന്നു. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി​യെ എ​തി​ർ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​രെ ഭ​യ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ച്ച​തെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ 60 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ർ​ജി​ക​ൾ ര​ണ്ടു​ത​വ​ണ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ കൂ​ട്ട​ത്തോ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ഭാ​ഗി​ക കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ഇ​ഡി അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ളാ​യ ശ്രീ​ജി​ത്ത്, അ​നി​ൽ​കു​മാ​ർ, ഷ​ഫീ​ഖ്, കി​ര​ൺ, നി​ഷാ​ദ് ജീ​വ​ൻ അ​ട​ക്ക​മു​ള്ള ഏ​ഴു​പേ​രാ​ണ് ഇ​തി​ന​കം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 27നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള മാ​സ​പ്പ​ടി ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യ്ഡി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പ്ര​കോ​പ​ന​മി​ല്ലാ​തെ സ​മ​യ​മെ​ടു​ത്ത് ആ​ലോ​ചി​ച്ചു ന​ട​പ്പാ​ക്കി​യ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി ജാ​മ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​ത്.

Kerala

ന​വ​ജാ​ത​ശി​ശു​ക്ക​ട​ത്ത് സം​ഘം കു​ടു​ങ്ങി; ര​ണ്ടു​പേ​ർ അറസ്റ്റിൽ

കോ​ട്ട​യം : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ച്ച് പ്ര​സ​വ​ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ മ​റി​ച്ചു വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ൺ സ്വ​ദേ​ശി അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട ആ​സാം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തീ​ക്കോ​യി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​സ​വി​ച്ചു ക​ഴി​ഞ്ഞാ​ൽ കു​ഞ്ഞി​നെ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ്ര​തി​ക​ൾ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ മ​റ്റ് ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

പാ​രി​സി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം ക​ത്തി​യാ​ക്ര​മ​ണം; ഗ​ർ​ഭി​ണി​ ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്

പാ​രി​സ്: ഫ്രാ​ൻ​സി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം സ്ത്രീ​ക​ൾ​ക്ക് നേ​രെ ക്രൂ​ര​മാ​യ ക​ത്തി​യാ​ക്ര​മ​ണം. പാ​രീ​സി​ലെ പോ​ർ​ട്ട് ഡി ​ക്ലി​ഷി​യി​ലു​ള്ള കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ശാ​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ക​ത്തി​യു​മാ​യെ​ത്തി​യ യു​വാ​വ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

19, 24, 36 വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് സ്ത്രീ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്നാ​ണ് വി​വ​രം. നീ​ണ്ട മു​ടി​യും ക്രീം ​ക​ള​ർ ട്രാ​ക്ക് സ്യൂ​ട്ടും ധ​രി​ച്ച പ്ര​തി​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഒ​രു സ്ത്രീ​യു​ടെ മു​തു​കി​ൽ പ്ര​തി കു​ത്തു​ന്ന​ത് ക​ണ്ട​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് പ്ര​തി​യെ കൈ​മാ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

District News

പ്രാ​ർ​ഥ​ന​യു​ടെ പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ദോ​ഷ പ​രി​ഹാ​ര​ത്തി​നാ​യി പ്രാ​ർ​ഥ​ന ന​ട​ത്താ​മെ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽനി​ന്ന് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് അ​ഗ​സ്റ്റ് ചെ​യ്തു.​ ക​ണ്ണൂ​ർ, മാ​വി​ലാ​യി, പൊ​തു​വാ​ഞ്ചേ​രി ചെ​റി​യാ​ണ്ടി പു​തി​യ പു​ര​യി​ൽ അ​ഷ്‌​റ​ഫി(52)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടുല​ക്ഷ​ത്തോ​ളം രൂ​പ​യും അ​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണ​വു​മാ​ണ് ഇ​യാ​ൾ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​വും പ്രാ​ർ​ഥ​ന​യു​ടെ ചെ​ല​വ് എ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ​യാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

വീ​ട്ട​മ്മ​യു​ടെ ക​ണ്ണൂ​രി​ലു​ള്ള ബ​ന്ധു വ​ഴി​യു​ള്ള പ​രി​ച​യ​ത്തി​ൽ കു​ടും​ബ വ​ഴ​ക്കി​നെപ്പ​റ്റി അ​ഷ്‌​റ​ഫി​നോ​ട് സം​സാ​രി​ച്ച​തി​നെതു​ട​ർ​ന്നാ​ണ് പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ മാ​റ്റിത്തരാ​മെ​ന്നും പ​റ​ഞ്ഞ് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ പ​രാ​തി​യെ ത്തുട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.വി. ബി​ജുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജി​ത് മോ​ൻ എ​എ​സ്ഐ ​റി​യാ​സ്, സി​പി​ഒമാ​രാ​യ അ​രു​ൺ ഭാ​സ്ക​ർ, സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ണ്ണൂ​രി​ൽനി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

തൃക്കാക്കരയിലെ ക്രൂരമര്‍ദനം: ഇടിവള പ്രയോഗത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്, പ്രതികള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് യുവാക്കളെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു.

അക്രമികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു. ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു.

നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്‍റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്‍റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്താനായി നിസാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

National

ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് പ​ണം ത​ട്ടി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ യാ​ത്ര​ക്കാ​രി​യു​ടെ എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് അ​ക്കൗ‌​ണ്ടി​ൽ നി​ന്ന് 13,800 രൂ​പ ത​ട്ടി​യെ​ടു​ത്ത സ്ത്രീ ​അ​റ​സ്റ്റി​ൽ. ക​രം​ഭാ​ക്കം സ്വ​ദേ​ശി​നി രാ​ധി​ക​യു​ടെ എ​ടി​എം കാ​ർ​ഡാ​ണ് കു​ണ്ട്ര​ത്തൂ​ർ സ്വ​ദേ​ശി​നി സ​ത്യ (39) ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വ​ട​പ​ള​നി​യി​ൽ ബ​സി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ബാ​ങ്ക് അ​ക്കൗ‌​ണ്ടി​ൽ നി​ന്ന് 13,800 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി രാ​ധി​ക​യ്ക്ക് സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ടി​എം കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യ​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൾ ബ​സു​ക​ളി​ൽ ക​യ​റി യാ​ത്ര​ക്കാ​രു​ടെ പോ​ഴ്സ് മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. എ​ടി​എം കാ​ർ​ഡി​ന്‍റെ ക​വ​റി​ൽ എ​ഴു​തി​വ​ച്ചി​രു​ന്ന പി​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പ​ണം പി​ൻ​വ​ലി​ച്ച​ത്. സ​ത്യ മു​പ്പ​തി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ചു ക​ട​ന്ന യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു

പാ​റ​ശാ​ല: പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന യു​വാ​ക്ക​ളെ പാ​റ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ള​റ​ട കാ​ക്ക​തൂ​ക്കി സു​രേ​ഷ് ഭ​വ​നി​ല്‍ സു​രേ​ഷ് (29), വെ​ള്ള​റ​ട കാ​ക്ക​തൂ​ക്കി അ​ര്‍​ച്ച​ന​യി​ല്‍ വി​ഷ്ണു എ​ന്ന അ​രു​ണ്‍ (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ന്‍ ശേ​ഖ​ര​വു​മാ​യി എ​ത്തി​യ കാ​റി​ല്‍​നി​ന്ന് ഒ​രു ചാ​ക്ക് ക​ഞ്ചാ​വ് വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു.

പാ​റ​ശാ​ല പോ​ലീ​സ് ഡ​ന്‍​സാ​ഫ് സം​ഘ​വു​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12നു ​നെ​ടി​യാം​കോ​ട്ടു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കാ​ര​ക്കോ​ണം ഭാ​ഗ​ത്തു​നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്നും വ​ലി​ച്ചെ​റി​ഞ്ഞ ചാ​ക്കി​ല്‍​നി​ന്നും പ​ത്ത​ര കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി എ​ത്തി​യ ഹോ​ണ്ട സി​റ്റി കാ​റി​ന്‍റെ ന​മ്പ​ര്‍ ല​ഭി​ച്ച​തി​നാ​ല്‍ പ്ര​തി​ക​ള്‍ ഉ​ട​നെ​ത​ന്നെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

District News

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പി​ടി​യി​ൽ

ചി​ങ്ങ​വ​നം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി പെ​നി​യേ​ൽ വീ​ട്ടി​ൽ വി​ല്യം ജോ​ർ​ജി(53)​നെ​യാ​ണ് ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ട്ടു​പ്പാ​ള​യ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പ്. ചി​ങ്ങ​വ​ന​ത്തെ ഒ​രു പാ​സ്റ്റ​റി​ൽ​നി​ന്ന് മാ​ത്രം ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി മേ​ട്ടു​പ്പാ​ള​യ​ത്തു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സം​ഘം എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ എ​സ്.​പ്ര​ദീ​പ്, എ​സ്ഐ എം. ​കൃ​ഷ്ണ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​മേ​ഷ് കെ.​സു​ധാ​ക​ര​ൻ, സാ​ൽ​വി​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് കേ​സു​ക​ൾ വി​ല്യം ജോ​ർ​ജി​നെ​തി​രേ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ട്ടി​പ്പി​നാ​യി പ​ല പേ​രു​ക​ളി​ൽ 14ല​ധി​കം സിം ​കാ​ർ​ഡു​ക​ൾ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ ച​തി​യി​ൽ​പ്പെ​ട്ട ചി​ല​ർ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വ​രു​മ്പോ​ൾ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത് .

District News

വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് പിടിയിൽ

ആ​ലു​വ: വ്യാ​ജ ആ​പ് വ​ഴി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് റ​യോ​ൺ​പു​രം കൊ​ന്നം​കു​ടി വീ​ട്ടി​ൽ ആ​സി​ഫ് (28) നെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ത്തു​ള്ള എ​ടി​എം ക്യാ​ബി​ന​ക​ത്ത് വ​ച്ച് എ​ട​ത്ത​ല പെ​ങ്ങാ​ട്ടു​ശേ​രി സ്വ​ദേ​ശി​യെ പേ​ടി​എ​മ്മി​ന്‍റെ വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ആ​സി​ഫി​ന്‍റെ ഫോ​ണി​ലെ പേ​ടി​എ​മ്മി​ന്‍റെ വ്യാ​ജ ആ​പ് ഉ​പ​യോ​ഗി​ച്ച് പെ​ങ്ങാ​ട്ടു​ശേ​രി സ്വ​ദേ​ശി​യു​ടെ ഗൂ​ഗി​ൾ പേ ​ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് 6,000 രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി​യ​താ​യി വി​ശ്വ​സി​പ്പി​ച്ച് പ​ണം അ​യ​ച്ചു​ന​ൽ​കാ​തെ 6,000 രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ആ​സി​ഫി​നെ​തി​രെ പെ​രു​മ്പാ​വൂ​ർ, ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

District News

ബ​സ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

വാ​ടാ​ന​പ്പി​ള്ളി: സ​മ​യ​ക്ര​മ​ത്തെ​ചൊ​ല്ലി സ്വ​കാ​ര്യബ​സി​ലെ ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. കൊ​ടു​ങ്ങ​ല്ലൂ​ർ - തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന വ​ഴി​ന​ട​ക്ക​ൽ ബ​സി​ലെ​യും തൃ​ശൂ​ർ - തൃ​പ്ര​യാ​ർ റൂ​ട്ടി​ലോ​ടു​ന്ന തേ​വ​ർ ക​ർ​ണ​ൻ ബ​സി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​രാ​യ കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് സ്വ​ദേ​ശി പ​ള്ളി​പ്പാ​ട്ട് വീ​ട്ടി​ൽ ശ​ര​ത്ത് വി​ഷ്ണു (24), മ​ണ​ലൂ​ർ സ്വ​ദേ​ശി തു​രു​ത്തി വീ​ട്ടി​ൽ അ​ഖി​ൽ (24), അ​രി​മ്പൂ​ർ ക​രു​വാ​ൻ വ​ള​വ് സ്വ​ദേ​ശി കോ​ലാ​ട്ട് വീ​ട്ടി​ൽ പ്ര​ശാ​ന്ത​ൻ (30) എ​ന്നി​വ​രെ വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 11.55ഓ​ടെ​യാ​ണ് സം​ഭ​വം. വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ​റി​ലെ തൃ​ശൂ​ർ റോ​ഡി​ൽ തൃ​ശൂ​ർ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പൊ​തു​സ്ഥ​ല​ത്ത് യാ​ത്രാ​ത​ട​സം സൃ​ഷ്ടി​ക്കു​ക​യും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്ത ബ​സ് ജീ​വ​ന​ക്കാ​രെ പ​ട്രോ​ളി​ഗ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്താണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു.​സി.​ലാ​ൽ​സ​ൺ, ജി​എ​സ് സി​പി​ഒ ലെ​നി​ൻ, സി​പി​ഒ നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

National

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പ​ന്ത്ര​ണ്ട് വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ക​ല്ല് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വാ​ർ​ധ പൊ​ലീ​സ് സൂ​പ്ര​ണ്ട് സൗ​ര​വ് കു​മാ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും അ​ജ്ഞാ​ത​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം മൂ​ന്ന് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഹു​ൽ രാ​ജു മ​ഡാ​വി (30) എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​രോ​ഷം അ​ര​ങ്ങേ​റി. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

National

ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം, തു​മ്പി​ല്ലാ കേ​സ്; ഒ​ടു​വി​ൽ കൊ​ല​പാ​ത​കി​യെ കു​ടു​ക്കി​യ​ത് ഒ​രു പ​പ്പ​ട​പ്പൊ​തി

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​രി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച പ​പ്പ​ട പാ​യ്ക്ക​റ്റാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് ആ​ന്ധ്രാ പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​ക്കാ​രാ​യ ബ​സ​വ​രാ​ജു (31), കോ​ട്രേ​ഷ് (36) എ​ന്നി​വ​രെ അ​ന​ന്ത​പൂ​ർ രാ​യ​ദു​ർ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ 23നാ​ണ് അ​ന​ന്ത​പൂ​ർ ജി​ല്ല​യി​ലെ പു​ലാ​കു​ർ​ത്തി ഗ്രാ​മ​ത്തി​ലെ ഒ​രു കൃ​ഷി​യി​ട​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഭാ​ഗി​ക​മാ​യി ക​ത്തി​യ ഒ​രു ക​ന്ന​ഡ പ​ത്രം, വ​സ്ത്ര​ങ്ങ​ൾ, പൂ​ണൂ​ൽ, പ​പ്പ​ട പാ​ക്ക​റ്റ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

ഈ ​പ​പ്പ​ട പാ​ക്ക​റ്റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. പ​പ്പ​ട​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ചെ​ന്നൈ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ്, ഇ​തി​ന്‍റെ വി​ത​ര​ണ​ക്കാ​ർ ബെ​ല്ലാ​രി​യി​ലു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഗു​രു​രാ​ജു റാ​വു എ​ന്ന സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യു​മി​ല്ലാ​ത്ത പ​പ്പ​ട വ്യാ​പാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പോ​ലീ​സ് അ​റി​യു​ന്ന​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ഗു​രു​രാ​ജു​വി​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ ഗു​രു​രാ​ജു​വി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തും അ​റ​സ്റ്റ് ചെ​യ്ത​തും.

National

ഭ​ര്‍​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ര്‍​തൃ​മാ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. മാ​ല്‍​മ​ലി​യ ജ​ഗ്ദീ​ഷ്പൂ​ര്‍ സ്വ​ദേ​ശി​നി വ​ന്ദ​ന (25) യാ​ണ് ഭ​ര്‍​തൃ​മാ​താ​വ് ആ​ശാ ദേ​വി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി ഗോ​ര​ഖ്പൂ​ര്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ​ന്ദ​ന​യു​ടെ ഭ​ര്‍​ത്താ​വ് ജ​യ്ഹി​ന്ദ് മ​റ്റൊ​രു ന​ഗ​ര​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. വ​ന്ദ​ന ആ​ശാ ദേ​വി​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദ​ന ഫോ​ണി​ലൂ​ടെ ഒ​രു യു​വാ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​ശാ ദേ​വി ഇ​ത് ചോ​ദ്യം ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വ​ലി​യ ത​ര്‍​ക്ക​വും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. വ​ഴ​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ വ​ന്ദ​ന വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ആ​ശാ ദേ​വി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് ആ​ശാ ദേ​വി​യെ കു​ത്തി​യ വ​ന്ദ​ന അ​വ​രു​ടെ ക​ഴു​ത്ത് അ​റു​ക്കാ​നും ശ്ര​മി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി​യെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ങ്കി​ലും നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

National

രാ​ജ​സ്ഥാ​നി​ൽ 13 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ബ​ലാ​ത്സം​ഗം ചെ​യ്‌​ത​ത് 30 പേ​ർ, എ​ട്ട് പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ 13 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ 30 പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ഇ​തു​വ​രെ എ​ട്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വീ​ട് വി​ട്ടി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ജൂ​ൺ 18 മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു റി​ക്ഷാ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​ടു​പ്പം സ്ഥാ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട‍‍​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ​ണം വാ​ങ്ങി ഒ​രു ഹോ​ട്ട​ലു​ട​മ​യ്ക്ക് കൈ​മാ​റി. പി​ന്നീ​ട് ശ്രീ ​ഗം​ഗാ​ന​ഗ​റി​ലെ വി​വി​ധ ഹോ​ട്ട​ലു​ട​മ​ക​ളും ഹോ​ട്ട​ൽ മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പെ​ൺ​കു​ട്ടി​യെ പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സംഗ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​യി ശാ​രീ​രി​ക​മാ​യി അ​വ​ശ​യാ​യി​ട്ടും നി​ർ​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച് വീ​ണ്ടും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ശ്രീ ​ഗം​ഗാ​ന​ഗ​റി​ലെ വി​വി​ധ ഹോ​ട്ട​ലു​ട​മ​ക​ളും ഹോ​ട്ട​ൽ മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​തി​ൽ എ​ട്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

Kerala

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റുകാലില്‍ 27കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതുലാണ് പിടിയിലായത്. വര്‍ക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ആറ്റുകാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും. ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴി‍ഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ തന്നെ ഭര്‍ത്താവിന്‍റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്.

അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്‍റെ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹസമയത്ത് അന്‍പതോളം പവന്‍ സ്വര്‍ണം ആരതിക്ക് നല്‍കിയിരുന്നുവെന്നും ഇതെല്ലാം അതുല്‍ വാഹനം വാങ്ങാനും മറ്റു പല ആവശ്യങ്ങള്‍ക്കായും പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതായും കുടുംബം ആരോപിക്കുന്നു.

എല്ലാം തീര്‍ന്ന ശേഷവും പണമാവശ്യപ്പെട്ട് ഇയാള്‍ ആരതിയെ ഉപദ്രവിച്ചിരുന്നു. വിവാഹത്തിനു മുന്‍പ് ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വിവാഹനിശ്ചയം നടന്നിരുന്നതായും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആരതിയുടെ കുടുംബം പറയുന്നു. ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിനു പിന്നാലെ ജീവനൊടുക്കുകയായിരുന്നു. ഇതെല്ലാം ഈ അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്ന് ആരതിയുടെ കുടുംബം പറയുന്നു.

വിവാഹശേഷവും ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരതി കണ്ടെത്തിയെന്നും സൂചനയുണ്ട്. ചില ചിത്രങ്ങളും തെളിവുകളും ലഭിച്ചതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്‍റെ ആക്കം കൂട്ടാന്‍ കാരണമായെന്നാണ് വിവരം.

വെള്ളിയാഴ്ച അതുല്‍ വീട്ടിലുള്ള സമയത്തു തന്നെയാണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീടിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്നും പറയപ്പെടുന്നു.

വെള്ളിയാഴ്ച മരിക്കുന്നതിനു മുന്‍പ് തന്നെ ആരതി അമ്മയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Kerala

നാ​യ്ക്ക​ളെ അ​ഴി​ച്ച് വി​ട്ട് ഭീ​തി പ​ര​ത്തി ക​ഞ്ചാ​വ് കേ​സ് പ്ര​തി; സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

പാ​ല​ക്കാ​ട്: മേ​ഘാ​ല​യ​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ൽ പോ​സ്റ്റ് ഓ​ഫീ​സ് പാ​ഴ്സ​ൽ വ​ഴി ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി എ​ക്സൈ​സ് സം​ഘം. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ജി​ജി​റ്റ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​ത്തൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ പ്ര​തി ഒ​ളി​വി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ 20 ഓ​ളം നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ
നാ​യ്ക്ക​ൾ​ക്ക് ബി​സ്‌​ക്ക​റ്റ് ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ ത​ന്ത്ര​പൂ​ർ​വം കീ​ഴ്പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​ന് കൊ​ല്ല​ങ്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മേ​ഘാ​ല​യ​യി​ൽ നി​ന്നും ക​ഞ്ചാ​വ് പാ​ഴ്സ​ലാ​യി എ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ർ. സ​ഞ്ജ​യ്, ആ​ർ. രാ​ഹു​ൽ എ​ന്നി​വ​രെ അ​ന്ന് ത​ന്നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ, സു​ഹൃ​ത്താ​യ ജി​ജി​റ്റാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ൽ ക​ഞ്ചാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. ഇ​തോ​ടെ ജി​ജി​റ്റ് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

Kerala

ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ചെ​മ്പ് പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സം ചി​രാ​ങ്ങ് സ്വ​ദേ​ശി ബി​ജ​നി ബോ​ക്ത്തോ റാ​യ് (27), പെ​രു​മ്പാ​വൂ​ർ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ഗ​വാ​സ്ക​ർ (32) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​ങ്ക​ള​ത്തെ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന​ക​ത്ത് എ​ർ​ത്തിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 164 കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന ചെ​മ്പ് പ​ട്ട​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. വി​പ​ണി​യി​ൽ ഇ​തി​ന് ഏ​ക​ദേ​ശം 1,80,400 രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യാ​യ ബോ​ക്ത്തോ റാ​യും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്നാ​ണ് എ​ക്സ്ചേ​ഞ്ചി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി കോ​ത​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Kerala

പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വീ​ണ്ടും പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം. ഹെ​റോ​യി​ന്‍ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘ​ത്തി​ല്‍ മൂ​ന്നു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​സം സ്വ​ദേ​ശി​ക​ളാ​യ സ​ലാ​വു​ദീ​ന്‍, റ​ഫീ​ഖു​ല്‍ ഇ​സ്ലാം, ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​റോ​യി​നും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചും പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘം പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

District News

ബു​ക്ക് സ്റ്റാ​ൾ ഗോ​ഡൗ​ണി​ൽ​ മോ​ഷണം: ര​ണ്ടു പേ​ർ പി​ടി​യി​ൽ

അ​ടി​മാ​ലി: ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണി​ൽനി​ന്നു ബു​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​ പേ​ർ പി​ടി​യി​ലാ​യി. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​യ ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി മു​ത്തു​വേ​ലി​ൽ പ്ര​ദീ​പ് (38), മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി മു​ട്ടു​ചി​റ​യി​ൽ ജ​സ്റ്റി​ൻ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ക്കു​ക​ൾ കാ​റി​ൽ ക​ട​ത്തിക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20,000 രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ട്ബു​ക്കു​ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ന​ള​ന്ദ ബു​ക്ക് സ്റ്റാ​ൾ. ഒ​ന്ന​ര​ മാ​സം മു​മ്പ് ഗോ​ഡൗ​ണി​ൽനി​ന്നു നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ബു​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഥാ​പ​ന ഉ​ട​മ​യാ​യ റെ​ജി​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി ജെ​ന്ന റെസി​ഡ​ൻ​സി റോ​ഡി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണിന്‍റെ ഷ​ട്ട​ർ പെ​ട്ടെ​ന്ന് അ​ട​ച്ചുപൂ​ട്ടി പ്ര​ദീ​പ് കാ​റി​ൽ ക​യ​റു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ്ര​ദീ​പിന്‍റെ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​ലുകെ​ട്ട് നോ​ട്ടു​ബു​ക്കു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​ദീ​പി​നെ ചോ​ദ്യംചെ​യ്ത​പ്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ റെ​ജി​കു​മാ​റി​നെ പോ​ലീ​സ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നി​ല​വി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജെ​സ്റ്റി​നാ​ണ് ഗോ​ഡൗ​ണി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി​യ​തെ​ന്ന് പ​റ​ഞ്ഞു. ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ൽ എ​ത്തി ജ​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ താ​ക്കോ​ൽ ന​ൽ​കി​യ​ത് താ​നാണെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് അ​ഞ്ചം​ഗ സം​ഘം, കൊ​ല​വി​ളി; ര​ക്ഷ​ക​രാ​യി ബൈ​ക്ക് യാ​ത്രി​ക​നും ട്ര​ക്ക് ഡ്രൈ​വ​റും

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ​യി​ലെ ഈ​സ്റ്റ് മാ​റാ​ടി​യി​ലു​ള്ള ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്രം ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി സ്ഥാ​പ​നം പൂ​ട്ടി രാ​ത്രി പോ​കു​മ്പോ​ഴാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സം​ഘം പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

രാ​ത്രി 11.15 ഓ​ടെ മൂ​വാ​റ്റു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യ യു​വ​തി​യെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചു​പേ​രാ​ണ് പി​ന്തു​ട​ര്‍​ന്ന് ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

കേ​സി​ല്‍ ഈ​സ്റ്റ് മാ​റാ​ടി ക​ര​യി​ല്‍ പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി അ​ജി​ത് (19), മീ​ങ്കു​ന്നം പാ​റ​ത്താ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ദ്വൈ​ത് (20), പ​ഞ്ചാ​യ​ത്തു പ​ടി ഭാ​ഗ​ത്ത് ചാ​വാ​ട്ട് വീ​ട്ടി​ല്‍ ടോ​മി ഷാ​ജി (19), ചാ​ര​പ്പു​റ​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ അ​ര്‍​ജു​ന്‍ സ​നി​ല്‍ (20), മ​ങ്ങ​മ്പ്ര തെ​ങ്ങ​നാ​ല്‍ വീ​ട്ടി​ല്‍ അ​ശ്വി​ന്‍ ര​ഘു (20) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ലാ​ക്കി.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് പി​ടി​ക്കാ​ന്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കു വേ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ യു​ക്ക​ളു​ടെ സം​ഘം യു​വ​തി​യു​ടെ സ​മീ​പം ബൈ​ക്കി​ലെ​ത്തി, ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഭ​യ​ന്ന് തി​രി​ഞ്ഞോ​ടി​യ യു​വ​തി​യെ ക​ണ്ട് അ​തു​വ​ഴി വ​ന്ന ബൈ​ക്കു​കാ​ര​ന്‍ ബൈ​ക്ക് നി​ര്‍​ത്തി. യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്ക് നി​ന്നു​പോ​യി. ഈ ​സ​മ​യം ഒ​രു ട്ര​ക്ക് അ​തു​വ​ഴി വ​ന്നു.

റോ​ഡി​ന് ന​ടു​വി​ല്‍ ക​യ​റി യു​വ​തി ട്ര​ക്ക് നി​ര്‍​ത്തി​ച്ചു. മ​ല​യാ​ള​മ​റി​യാ​ത്ത ബം​ഗാ​ളി​യാ​യ ഡ്രൈ​വ​റോ​ട് യു​വ​തി​യും ര​ക്ഷി​ക്കാ​നെ​ത്തി​യ യു​വാ​വും അ​വ​സ്ഥ പ​റ​ഞ്ഞു. ബൈ​ക്കി​ലെ അ​ക്ര​മി​ക​ളെ ക​ണ്ട ഡ്രൈ​വ​ര്‍ ഇ​രു​വ​രേ​യും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കു​തി​ച്ചു പാ​ഞ്ഞു.

പി​ന്നാ​ലെ സി​നി​മ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ ആ​ക്രോ​ശ​വു​മാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളു​ടെ സം​ഘം ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്നു. ട്ര​ക്കി​ല്‍ ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട​ടി​ച്ച് അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. 15 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് യു​വാ​ക്ക​ള്‍ ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്ന​ത്. ട്ര​ക്കി​ന് പി​ന്നി​ല്‍ കാ​റി​ലെ​ത്തി​യ​വ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു.

വാ​ഹ​ന​ത്തി​ല്‍ വ​ച്ച് യു​വ​തി പോ​ലീ​സി​ന്‍റെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നി​ടെ രാ​മ​മം​ഗ​ലം മേ​ഖ​ല​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പോ​ലീ​സി​ന് മു​ന്നി​ലേ​ക്ക് ട്ര​ക്ക് എ​ത്തി.

ട്ര​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍, മു​ന്നി​ല്‍ പോ​ലീ​സി​നെ ക​ണ്ട് പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘം പി​ന്തി​രി​ഞ്ഞു. യു​വ​തി​യി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ പി​റ​വം പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി.

പി​ന്നാ​ലെ കാ​റി​ല്‍ വ​ന്ന​വ​രും ത​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ര്‍​ന്ന് വെ​ളു​പ്പി​ന് അ​ക്ര​മി​സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട അ​ഞ്ചു​യു​വാ​ക്ക​ളെ​യും വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി. വ​ധ​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

National

ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് മ​ഞ്ജ​ർ​ഗ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ സു​മ, ഇ​വ​രു​ടെ കാ​മു​ക​ൻ, കൃ​ത്യ​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത ഒ​രു ന​ഴ്സ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് 13ന് ​ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ന്ദീ​പ് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ൾ എ​ങ്ങ​നെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം വ​ന്ന് മ​രി​ച്ച​തെ​ന്ന സ്റ്റ‌ാ​റ്റ​സ് സു​മ​യു​ടെ കാ​മു​ക​ൻ പു​ന്ദാ​ലി​ക് രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

മ​ന​പൂ​ർ​വം ബൈ​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കി സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ന്നും തു​ട​ർ​ന്ന് ഡ്രി​പി​ല്‍ വി​ഷം ചേ​ര്‍​ത്തും ഉ​റ​ക്ക ഗു​ളി​ക ന​ല്‍​കി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

National

അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; ഫു​ട്ബോ​ൾ കോ​ച്ച് പി​ടി​യി​ൽ

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫു​ട്ബോ​ൾ കോ​ച്ച് പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ അ​ഭി​ജി​ത് മെ​ൻ​ഡ​ൽ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ വാ​ഗ്‌​ദാ​നം ചെ​യ്‌​താ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്തി. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ പെ​ൺ​കു​ട്ടി ഇ​യാ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ണി​ക്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പീ​ഡ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പോ​ക്സോ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

International

ഭി​ക്ഷാ​ട​നം: അ​ഞ്ച് ബം​ഗ്ലാ​ദേ​ശി​ക​ളെ റി​യാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദ് ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തി​വ​ന്ന അ​ഞ്ച് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ റി​യാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​ർ ഭി​ക്ഷാ​ട​നം പ്ര​ധാ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് നി​ന്ന് ഭി​ക്ഷാ​ട​നം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കാ​നു​ള്ള സു​ര​ക്ഷാ വ​കു​പ്പു​ക​ളു​ടെ ക​ർ​ശ​ന​മാ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. യാ​ച​ന പോ​ലു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ ക്യാ​മ്പ​യി​നാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ലും പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​രു​ണ്യ​ഹ​സ്ത​ങ്ങ​ളും സം​ഭാ​വ​ന​ക​ളും യ​ഥാ​ർ​ഥ​ത്തി​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​ർ​ഹ​രാ​യ ആ​ളു​ക​ളി​ലേ​ക്ക് ത​ന്നെ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി മാ​ത്രം ധ​ന​സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റാ​ൻ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പ​റ​ഞ്ഞു.

 

Kerala

ഓപ്പറേഷന്‍ തൂഫാന്‍: 11 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്‍റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്‌ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്‌ഐക്കൊപ്പം ഉണ്ടായിരുന്നു.

Kerala

കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ; പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ സു​ഗ​ത​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സി​നെ വ​ള​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ടു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ എ​സ്എ​ച്ച്ഓ വി​പി​ൻ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൗ​ൺ​സി​ല​റെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സു​ഗ​ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം വ​ലി​യ രീ​തി​യി​ൽ വി​വാ​ദ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.

വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യാ​യ സു​ഗ​ത​ൻ ഏ​റെ നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴാം തീ​യ​തി​ക്ക് മു​ൻ​പാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം കോ​ട​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വെ​പ്പ് അ​ട​ക്ക​മു​ള്ള നാ​ട​കീ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​ഞ്ഞ​ങ്ങാ​ട്ട് താ​മ​സം; ബം​ഗ്ലാ​ദേ​ശി യു​വ​തി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​ഞ്ഞ​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൊ​സ്‌​ദു​ർ​ഗ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ൽ​മ കാ​ത്തു​ൽ (31) പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ സ​ൽ​മ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി താ​ൻ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും മ​ല​പ്പു​റ​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ൽ​മ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

മ​ല​പ്പു​റ​ത്തു​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി ജോ​ലി വാ​ഗ്ദ‌ാ​നം ചെ​യ്തു. തു​ട​ർ​ന്നാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് എ​ത്തി​യ​തെ​ന്ന് യു​വ​തി പറഞ്ഞു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ ബി​ശ്വ​നാ​ഥ് ജി​ല്ല​യി​ൽ ഓ​ടു​ന്ന കാ​റി​ൽ 15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യി. ആ​ഹാ​രം വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തെ​ന്നും പി​ന്നീ​ട് കൂ​ട്ട​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഓ​ടു​ന്ന കാ​ർ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ലേ​റെ പു​രു​ഷ​ന്മാ​ർ പ​ല​ത​വ​ണ ത​ന്നെ പീ​ഡ‍​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൂ​ട്ട​ബ​ലാ​ത്സം​ഗം എ​ന്നീ വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്.

National

ഭാ​ര്യ​യെ കൊ​ന്ന് വീ​ടു​പൂ​ട്ടി മു​ങ്ങി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ മാ​ൽ​വാ​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി സെ​ലി​മ ഖാ​ത്തൂ​ൻ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷം​സു​ദ്ദീ​ൻ അ​ബ്ദു​ൽ മ​ത്തീ​നെ ഒ​ഡീ​ഷ​യി​ൽ നി​ന്ന് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​യ് 18നാ​ണ് സെ​ലി​മ​യെ അ​യ​ൽ​വാ​സി​ക​ൾ അ​വ​സാ​ന​മാ​യി ​ക​ണ്ട​ത്. അ​തി​നു​ശേ​ഷം ഇ​വ​രു​ടെ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 22 ന് ​വീ​ടി​നു​ള്ളി​ൽ നി​ന്ന് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വീ​ട്ടി​ൽ എ​ലി ച​ത്തു കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മാ​ൽ​വാ​നി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സെ​ലി​മ​യു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ വ​ക​വ​രു​ത്തി​യ ശേ​ഷം ഷം​സു​ദ്ദീ​ൻ സം​സ്ഥാ​നം വി​ട്ട​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ഡീ​ഷ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

14 വ​യ​സു​കാ​രി​യെ 2022 മു​ത​ൽ പീ​ഡിപ്പിച്ചു; ഒടുവിൽ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ 52കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​രി​ച​യ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. 2022 മു​ത​ലാ​യി​രു​ന്നു 14കാ​രി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

ഒ​ടു​വി​ൽ പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​ഞ്ച​ലി​ൽ നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രെ ചു​മ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ശു​ഭം ഖൈ​ർ​നാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന് സം​ശ​യി​ക്കു​ന്ന മ​നീ​ഷ് യാ​ദ​വും ക​സ്റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ കേ​സി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി.

ശു​ഭം ഖൈ​ർ​ന​ർ​ക്കാ​ണ് 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. ഇ​യാ​ൾ ഇ​തി​ന്‍റെ സോ​ഫ്റ്റ് കോ​പ്പി വാ​ട്‌​സാ​പ്പി​ലൂ​ടെ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. അ​വി​ടെ​നി​ന്നും ചോ​ദ്യ​പ്പേ​ർ രാ​ജ​സ്ഥാ​ൻ, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു​കാ​ഷ്മീ​ർ, ബി​ഹാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ്ര​ച​രി​ച്ചു.

ഇ​ക്കൂ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ചു​രു സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും ല​ഭി​ച്ചു. ഈ ​വി​ദ്യാ​ർ​ഥി​നി ചോ​ദ്യ​പേ​പ്പ​ർ ചു​രു​വി​ൽ ഹോ​സ്‌​റ്റ​ൽ ന​ട​ത്തു​ന്ന ത​ന്‍റെ പി​താ​വി​ന് കൈ​മാ​റി. അ​യാ​ൾ അ​ത് ത​ന്‍റെ ഹോ​സ്‌​റ്റ​ലി​ലെ കു​ട്ടി​ക​ൾ​ക്കും സീ​ക്ക​റി​ലെ ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റി​നും കൈ​മാ​റി.

ഈ ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന സൂ​ച​ന എ​ൻ​ടി​എ അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും ല​ഭി​ച്ച​ത്. മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ ചോ​ദ്യ​പേ​പ്പ​റി​ലെ 140 ചോ​ദ്യ​ങ്ങ​ളു​മാ​യി സാ​മ്യം ക​ണ്ടെ​ത്തി​യ​ത്തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്ത​റി​യു​ന്ന​ത്.

Kerala

ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​പി​ടി​യി​ൽ

കാ​യം​കു​ളം: അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി വാ​ര​ണ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ന്ന​ത്തേ​രി​ൽ വീ​ട്ടി​ൽ ഷാ​ജി (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യ ഷീ​ജ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ജേ​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ൽ ഷാ​ജി ക​രി​യി​ല വാ​രി​യി​ട്ട​ത് ഷീ​ജ ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ഷാ​ജി ഷീ​ജ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ന് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി ഷാ​ജി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ലഹരി വേട്ട; എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.

ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.

കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്‌ഐ വിനോദിന്‍റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.

National

ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് ഭാ​ര്യ സോ​ണാ​ലി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സോ​ണാ​ലി ര​ക്ഷ​പ്പെ​ട്ട​ത്.

സോ​ണാ​ലി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സ​ഞ്ജ​യ് യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സോ​ണാ​ലി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് സോ​ണാ​ലി​യെ ര​ക്ഷി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലു​ള്ള കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സ​ഞ്ജ​യു​ടെ​യും സോ​ണാ​ലി​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

സ​ഞ്ജ​യ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ഞ്ജ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ സോ​ണാ​ലി വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ടി​സി​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ്: എ​ച്ച്ആ​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ പി​ടി​യി​ൽ

മു​ബൈ: മ​ഹാ​രാ​ഷ്ട്ര നാ​സി​ക്കി​ലെ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ലെ (ടി​സി​എ​സ്) ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ എ​ച്ച്ആ‍​ർ മാ​നേ​ജ​ർ നി​ദ ഖാ​ൻ അ​റ​സ്റ്റി​ൽ. ഛത്ര​പ​തി സാം​ബാ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ലൈം​ഗി​ക പീ​ഡ​നം, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം എ​ന്നീ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​ദ ഖാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. താ​ൻ ഗ‍​ർ​ഭി​ണി​യാ​ണെ​ന്നും ത​നി​ക്കും കു​ഞ്ഞി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ദ ഖാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

ടി​സി​എ​സി​ന്‍റെ നാ​സി​ക് ബി​പി​ഒ യൂ​ണി​റ്റി​ൽ നി​ന്ന് ഞെ​ട്ടി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ചി​ല ജീ​വ​ന​ക്കാ​ർ ലൈം​ഗി​ക പീ​ഡ​നം, മാ​ന​സി​ക പീ​ഡ​നം, മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ട​താ​യി പ​രാ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് എ​ട്ടോ​ളം വ​നി​താ ജീ​വ​ന​ക്കാ​ർ പ​രാ​തി​യു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കൊ​ടും ക്രൂ​ര​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.

പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന്, പോ​ലീ​സ് നി​ര​വ​ധി ടീ​മു​ക​ളെ രൂ​പീ​ക​രി​ക്കു​ക​യും നി​ദ ഖാ​നെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യു​മാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് എ​ഫ്ഐ​ആ​റു​ക​ളാ​ണ് പോ​ലീ​സ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ ഡാ​നി​ഷ് ഷെ​യ്ഖ്, തൗ​സി​ഫ് അ​ത്ത​ർ, റാ​സ മേ​മ​ൻ, ഷാ​രൂ​ഖ് ഖു​റേ​ഷി, ഷാ​ഫി ഷെ​യ്ഖ്, ആ​സി​ഫ് അ​ഫ്താ​ബ് അ​ൻ​സാ​രി, എ​ച്ച്ആ​ർ മേ​ധാ​വി അ​ശ്വി​നി ചൈ​നാ​നി എ​ന്നി​വ​രെ ടി​സി​എ​സ് ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു.

Kerala

  വന്‍ പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: യുവതി അറസ്റ്റില്‍

 കൊ​ച്ചി: വ​ന്‍ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി വ​ണ്ട​ന്‍​മേ​ട് കൊ​ച്ചാ​റ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സോ​ണി​യ​മോ​ള്‍ സെ​ബാ​സ്റ്റി​യ​നെ(38)​ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്ഐ പി.​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര​ത് ല​ജ്‌​ന ഹൗ​സിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡ് കോ​ത​മം​ഗ​ലം എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 50 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്താ​ല്‍ 12 ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രി എ​ന്ന് സ്വ​യം പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി യു​ടെ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ സ​മാ​ന കേ​സു​ക​ളു​ണ്ട്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നി​യ​മ​വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: നി​യ​മ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് ശ​ശി​ക​ല ഭ​വ​നി​ല്‍ അ​ശ്വി​ന്‍ രാ​ജീ​വ്(22)​നെ​യാ​ണ് എ​ട​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണ​ലി​മു​ക്ക്-​തേ​വ​ക്ക​ല്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കാ​നും ഇ​യാ​ള്‍ ശ്ര​മി​ച്ചു.

സ്‌​കൂ​ട്ട​റി​ന്റെ ന​മ്പ​റു​ള്‍​പ്പെ​ടെ വ​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രാ​തി കൊ​ടു​ത്ത​ത്. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ ഉ​ള്‍​പ്പ​ടെ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. ഇ​യാ​ളെ ആ​ലു​വ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

National

മാ​താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ കാ​ർ​ബി ആം​ഗ്ലോ​ഗി​ൽ മാ​താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി പി​ടി​യി​ൽ. ഡെ​റാ​മു​ഖ് ലാ​ലു​ഗ് സ്വ​ദേ​ശി​നി പൂ​ജ മ​ല​ഗ് (19) ആ​ണ് അ​മ്മ​യാ​യ അ​നു​മൈ മ​ല​ഗ് (42) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച പി​താ​വ് പ്രേ​മേ​ന്ദ്ര മ​ല​ഗി​നും സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റു.

പൂ​ജ​യും അ​നു​മൈ​യും ത​മ്മി​ൽ മു​ന്പ് ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പൂ​ജ ല​ഹ​രി​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​താ​വാം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പൂ​ജ​യെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സ്ഥ​ല​ത്ത് നി​ന്ന് കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ലെ കൊ​ർ​ബാ​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. സം​ഭ​വ​ത്തി​ൽ സാ​ലി​ക് റാം ​യാ​ദ​വ് (58) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യോ​ടു​ള​ള സം​ശ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.

ബു​ധ​നാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ശ​രീ​രം ചാ​ക്കി​ലാ​ക്കു​ക​യും ത​ല​യു​മാ​യി തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യും ചെ​യ്തു.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി. ഭാ​ര്യ​യു​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​വെ​ന്നും സം​ശ​യം മൂ​ല​മാ​ണ് കൊ​ല ചെ​യ്ത​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ്, കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പി​ടി​ച്ചെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

 

Kerala

യുവതികളുടെ പേരിൽ മുറിയെടുത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ലോ​ഡ്‌​ജി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു.​ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​യോ​ധ്യാ ഹൗ​സി​ൽ കെ.​വി.​അ​മ​ൽ​കു​മാ​ർ (30), പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി എ.​ടി. ഷാ​ഹു​ൽ ഹ​മീ​ദ് (26), പേ​രാ​മ്പ്ര സ്വ​ദേ​ശി പ​ന്തീ​രി​ക്ക​ര ആ​വ​ടു​ക്ക​യി​ൽ കാ​മ്യ​ക (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ടം​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്‌​ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 108.28 ഗ്രാം ​എം​ഡി​എം​എ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​മ​ൽ മു​മ്പും എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും ഇ​യാ​ളു​ടെ​പേ​രി​ൽ ഒ​ട്ടേ​റെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്‌​ജു​ക​ളി​ൽ താ​മ​സി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് അ​മ​ലി​ന്‍റെ രീ​തി. സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ യു​വ​തി​ക​ളു​ടെ പേ​രി​ൽ മു​റി​യെ​ടു​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കാ​റു​ള്ള​തെന്നും പോലീസ് പറഞ്ഞു.

Kerala

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; അ​നന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ അ​നന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ട​ക​ര​പ്പ​തി കൗ​ണ്ട​ന്നൂ​രി​ല്‍ ശെ​ന്തി​ല്‍ കു​മാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പ്ര​ഭാ​ക​ര​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശെ​ന്തി​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​യ ശെ​ന്തി​ൽ​കു​മാ​ർ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ക്കു​ന്ന​ത്.

ശെ​ന്തി​ൽ​കു​മാ​റും പ്ര​ഭാ​ക​ര​നും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷ​മാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശെ​ന്തി​ൽ​കു​മാ​റി​നെ ആ​ദ്യം വേ​ല​ന്താ​വ​ള​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ഡ​ൽ​ഹി​യി​ൽ വ​ധു​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; അ​യ​ൽ​വാ​സി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ വി​ഹാ​ർ ന​ഗ​റി​ൽ വി​വാ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ 21 വ​യ​സു​കാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ 26 വ​യ​സു​കാ​രി പി​ടി​യി​ലാ​യി. പ്ര​തി​യാ​യ യു​വ​തി​യും പ്ര​തി​ശ്രു​ത വ​ര​നും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ച​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ളു​ടെ വി​വാ​ഹം ന​ട​ക്കാ​ൻ പോ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്രതികാര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ദി​രാ വി​ഹാ​റി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ൽ മെ​ഹ​ന്തി ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു സം​ഭ​വം. മെ​ഹ​ന്തി ഇ​ടാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​റ​ച്ചു​നേ​രം അ​വി​ടെ ചി​ല​വ​ഴി​ക്കു​ക​യും പി​ന്നീ​ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​പ്പി​യി​ലെ ആ​സി​ഡ് യു​വ​തി​യു​ടെ നേ​രെ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധം കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ക​ണ്ണ്, മു​ഖം, ക​ഴു​ത്ത്, കൈ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. യു​വ​തി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഏ​പ്രി​ൽ 19 ന് ​യു​വ​തി​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും വി​വാ​ഹം ന​ട​ക്കാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

National

ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ൽ​ത്താ​ൻ​പു​രി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റ് കു​ട്ടി​ക​ളു​മാ​യി നേ​ര​ത്തെ ഉ​ണ്ടാ​യ നി​സാ​ര ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു.

NRI

സ​ലൂ​ണു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന; കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​റ്റ് സി​റ്റി: കോ​മേ​ഴ്‌​സ്യ​ൽ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്മാ​രു​ടെ വി​വി​ധ സ​ലൂ​ണു​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൗ​ന്ദ​ര്യ​വ​സ്തു​ക്ക​ളും ഷേ​വിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളും പ​ല​യി​ട​ത്തും ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം, ഐ​എ​സ്ഐ ബ​ന്ധം ക​ണ്ടെ​ത്തി, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ച​ണ്ഡീ​ഗ​ഡി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ. ച​ണ്ഡീ​ഗ​ഡ് പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്ര​നേ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഷ​മി (ബ​ൽ​വീ​ന്ദ​ർ ലാ​ൽ), ജ​സി (ജ​സ്വി​ർ സിം​ഗ്), ച​ന്നി (ച​ര​ൺ​ജി​ത് സിം​ഗ്), റൂ​ബ​ൽ ചൗ​ഹാ​ൻ, മ​ൻ​ദീ​പ് എ​ന്ന അ​ഭി​ജോ​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​ധാ​ന കു​റ്റ​വാ​ളി​ക​ളാ​യ ഗു​ർ​തേ​ജ് സിം​ഗ്, അ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, സം​ഘ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍റെ ഐ‌​എ​സ്‌​ഐ​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും പോ​ർ​ച്ചു​ഗ​ലി​ലും ജ​ർ​മ​നി​യി​ലു​മു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി.

പ്ര​തി​ക​ൾ ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ‍​യ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പോ​ർ​ച്ചു​ഗ​ല്ലി​ലു​ള്ള ബ​ൽ​ജോ​ത് സിം​ഗ് എ​ന്ന ജോ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ഏ​കോ​പി​പ്പി​ച്ച​ത്.

 

 

 

National

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി; നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ല​ക്നോ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ വ​ധി​ക്കാ​നും പ​ദ്ധ​തി​യി​ട്ട യു​വാ​ക്ക​ളെ യു​പി ഭീ​ക​ര​വി​രു​ദ്ധ സേ​ന അ​റ​സ്റ്റ് ചെ​യ്തു. മീ​റ​റ്റ് സ്വ​ദേ​ശി സാ​ഖി​ബ് (ഡെ​വി​ൾ), അ​റ​ബാ​ബ്, വി​കാ​സ്, ലോ​കേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ല​ക്നോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ, ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്കു​ക​ൾ എ​ന്നി​വ ത​ക​ർ​ത്ത് രാ​ജ്യ​ത്ത് ഭീ​തി പ​ട​ർ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ‌ം.

ചി​ല പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ഇ​വ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ഐ​എ​സ്ഐ ഹാ​ൻ​ഡ്‌​ല​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് എ​ടി​എ​സ് അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും എ​ൻ​ക്രി​പ്റ്റ​ഡ് ആ​പ്പു​ക​ൾ വ​ഴി​യു​മാ​ണ് ഇ​വ​ർ പാ​ക് ബ​ന്ധം നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

National

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ടി​രു​ന്ന ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പ​ടി​യി​ലാ​യി. ജ​മ്മു കാ​ശ്മീ​രി​ലെ കം​ഗ​ൻ ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ലോ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ സെ​ല്ലും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പാ​കി​സ്ഥാ​ന്‍റെ പ​ങ്ക് മ​റ​ച്ചു​വ​യ്ക്കാ​ൻ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ​യും ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

മു​സാ​ഫ​റാ​ബാ​ദി​ലെ ഭീ​ക​ര​വാ​ദ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത പ​രി​ശീ​ല​നം ല​ഭി​ച്ച ഭീ​ക​ര​നാ​ണ് ഷ​ബീ​ർ. ല​ഷ്‌​ക​ർ ത​ല​വ​ൻ​മാ​രാ​യ ഹാ​ഫി​സ് സ​യീ​ദ്, സാ​ക്കി ഉ​ർ​റ​ഹ്മാ​ൻ ല​ഖ്വി എ​ന്നി​വ​രു​മാ​യി ഇ​യാ​ൾ​ക്ക് ഏ​റെ നാ​ള​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

2007ൽ ​എ​കെ-47 തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. 2018 വ​രെ തി​ഹാ​ർ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ബം​ഗ്ലാ​ദേ​ശി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ല​ഷ്‌​ക​ർ ശൃം​ഖ​ല​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ല​ഷ്‌​ക​ർ ബ​ന്ധ​മു​ള്ള മോ​ഡ്യു​ളു​ക​ളെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​ബീ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് റി​ക്രൂ​ട്ട്‌​മെ​ന്‍റെ ചാ​ന​ലു​ക​ൾ, ഫ​ണ്ടിം​ഗ് ന​ട​ന്ന വ​ഴി​ക​ൾ, ഇ​ന്ത്യ​യി​ലെ മ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Kerala

കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം: യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ട്യൂ​ബ​ര്‍ യാ​സ​ര്‍ എ​ട​പ്പാ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ദേ​ശ​ത്താ​യി​രു​ന്ന യാ​സ​റി​നെ​തി​രെ ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്നാം പ്ര​തി​യാ​ണ് യാ​സ​ര്‍ എ​ട​പ്പാ​ള്‍. കേ​സി​ല്‍ കെ.​എം.​ഷാ​ജ​ഹാ​ന്‍, പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​രു​വ​ര്‍​ക്കും കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​പ​വാ​ദ പ്ര​ചാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷൈ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ത്വ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന വ​കു​പ്പു​ക​ള്‍ ഉ​ൾ​പ്പ​ടെ ചു​മ​ത്തി​യാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

National

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; യു​വാ​വ് പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഹ​രി​ഭ​ജ​ൻ (24) പി​ടി​യി​ലാ​യി. ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വാ​ഹ​നം ബാ​ലാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ വി​ൻ​ഡോ ഗ്ലാ​സും വി​ൻ​ഡോ​ഷീ​ൽ​ഡും ത​ക​ർ​ത്ത ശേ​ഷം ഹ​രി​ഭ​ജ​ൻ വ​യ​റു​ക​ൾ നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചാ​ണ് സ്റ്റാ​ർ​ട്ട് ചെ​യ്ത് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ നി​ന്ന് വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക‌​ണ്ടെ​ത്തി.

ഹ​രി​ഭ​ജ​ന്‍റെ കു​ടും​ബം മു​ന്പും നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് രാ​ജ​സ്ഥാ​നി​ലെ​ത്തി​ച്ച് രേ​ഖ​ക​ളി​ല്ലാ​തെ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up